കൊച്ചി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന വർദ്ധിപ്പിച്ചു. തിരക്കേറുന്ന സാഹചര്യങ്ങളിൽ വരുംദിവസങ്ങളിൽ വിമാനത്താവളത്തിലെ വിവിധ നടപടിക്രമങ്ങൾക്കു കൂടുതൽ സമയമെടുക്കുമെന്നും അതിനാൽ യാത്രക്കാർ നേരത്തേതന്നെ വിമാനത്താവളത്തിൽ എത്തണമെന്നും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) അറിയിച്ചു.