റായ്പുര്‍: ഛത്തീസ്ഗഢിലെ ബിജാപൂരിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു .ബീജാപുര്‍ ജില്ലയിലെ മദ്ദേഡ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വനത്തില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്.ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), ജില്ലാ സേന എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് സേന അറിയിച്ചു.