തിരുവല്ല : മാറി സഞ്ചരിക്കാൻ കഴിയുമ്പോഴാണ് പുതിയ ലോകം സാധ്യമാകുന്നത്, എന്നും ശീലങ്ങളെ മാറ്റിമറിക്കലാണ് യൗവനമെന്നും അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ബിലീവേഴ്സ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടത്തിയ യുവത – മൂല്യബോധം – പുതിയലോകം എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹോദരനെ കുറിച്ചുള്ള തിരിച്ചറിവാണ് മൂല്യമെന്നും ഏതുകാലത്തും മൂല്യങ്ങളിലൂടെ വ്യത്യസ്തരാകുവാൻ കഴിയുമെന്നും സ്നേഹത്തിൻ്റെ വഴികളിൽ സഞ്ചരിക്കുമ്പോഴാണ് ഈശ്വര സാക്ഷാത്കാരം സാധ്യമാകൂവെന്നും കരുണയുടെ തുടിപ്പുകളുള്ള യുവതലമുറ ഉണ്ടാവണമെന്നും എല്ലാവർക്കും ജീവക്കാനും പരസ്പരം ബഹുമാനിക്കാനും കഴിയുന്ന പുതിയ ലോക ക്രമം സൃഷ്ടിക്കുവാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കറൻ്റ് അഫേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.
മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തി. ബിലിവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രി മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ, കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ ലിനോജ് ചാക്കോ, ഡയലോഗ് കമ്മീഷൻ ചെയർമാൻ അഡ്വ. ജോസഫ് നെല്ലാനിക്കൻ, കെ.സി.സി സംസ്ഥാന സമിതി അംഗങ്ങളായ ഫാ. അജി കെ. തോമസ്, അനീഷ് കുന്നപ്പുഴ, റവ. ഡോ. ജോസ് പുനമഠം, ബെൻസി തോമസ്, ദിയ മേരി അലക്സ് എന്നിവർ പ്രസംഗിച്ചു