ഹൈദരാബാദ് : തെലങ്കാനയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മുലുഗു ജില്ലയിലെ ഇതുർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നു എകെ 47 തോക്കുകൾ, വിവിധ സ്ഫോടക വസ്തുകൾ അടക്കം വൻ ആയുധശേഖരവും പൊലീസ് പിടികൂടി .മാവോയിസ്റ്റ് ഏരിയ സെക്രട്ടറി ബദ്രു ഉൾപ്പെടെയാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ട്.ചൽപാക വനത്തിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാല പൊലീസ് തിരച്ചിൽ നടത്തിയത്.