കുവൈറ്റ് സിറ്റി : കുവൈറ്റിൽ വ്യാജ മദ്യം കഴിച്ചു മലയാളികളക്കം നിരവധി പേർ ഗുരുതരാവസ്ഥയിൽ .10 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട് .ഇതു സംബന്ധിച്ചു ഔദ്യോഗിക വിവരമില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവർക്കാണ് ദുരന്തമുണ്ടായത്. ഫർവാനിയ ജഹ്റ, അദാൻ തുടങ്ങിയ ആശുപത്രികളിൽ 15 ഓളം പേരെയാണ് പ്രവേശിപ്പിച്ചത്.
ലേബർ ക്യാമ്പിൽനിന്നുള്ളവരാണ് ദുരന്തത്തിനിരയായത്. പലയിടങ്ങളിലായി ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .വ്യാജമദ്യം കഴിച്ച് ആശുപത്രിയിൽ കഴിയുന്ന പലരുടേയം കാഴ്ച നഷ്ടപ്പെട്ടതായും ചിലരുടെ കിഡ്നിയ്ക്ക് പ്രശ്നമുണ്ടെന്നും അധികൃതർ പറയുന്നു .സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്.






