Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപതിനേഴുകാരിക്കുനേരെ ലൈംഗികാതിക്രമം...

പതിനേഴുകാരിക്കുനേരെ ലൈംഗികാതിക്രമം : ഒരാൾ പിടിയിൽ

പത്തനംതിട്ട : സ്ഥിരമായി സ്ത്രീകൾക്കും കുട്ടികൾക്കും നേരേ അശ്ലീല പ്രദർശനം നടത്തുകയും, ശല്യമുണ്ടാക്കുകയും ചെയ്യുന്നയാളെ 17കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം ചേരിക്കൽ ലക്ഷം വീട് കോളനിയിൽ താമസം ഷാജഹാനാ(48)ണ് പിടിയിലായത്.

ഇന്നലെ രാവിലെ 7 മണിയോടെ പന്തളം ആൾ സൈന്റ്സ് ട്യൂഷൻ സെന്ററിലേക്ക് പോകുമ്പോൾ,  പന്തളം ഗേൾസ് സ്കൂളിന് മുൻവശം എം സി റോഡിന്റെ നടപ്പാതയിൽ വച്ചാണ് പ്രതി കുട്ടിക്ക് നേരേ അതിക്രമം കാട്ടിയത്. അശ്ലീലം പറഞ്ഞുകൊണ്ട് പിന്നാലെ കൂടിയ പ്രതി, കുട്ടിയുടെ ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അക്രമത്തിനു വിധേയയാക്കുകയായിരുന്നു. പെൺകുട്ടി ബഹളം കൂട്ടിയപ്പോൾ ഇയാൾ ഓടിപ്പോയി. ഭയന്നുപോയ കുട്ടി, തുടർന്ന് വീട്ടിലെത്തി  വിവരം ധരിപ്പിച്ചു.

വീട്ടുകാർ ഉടനടി പോലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ, കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പന്തളം പോലീസ് കേസെടുത്തു .എസ് സി പി ഒ ജലജ മൊഴി രേഖപ്പെടുത്തി, എസ് ഐ അനീഷ് എബ്രഹാം  പ്രതിക്കെതിരെ എഫ് ഐ ആർ ചെയ്തു അന്വേഷണം ആരംഭിച്ചു. കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രാഥമിക നടപടികൾക്ക് ശേഷം പോലീസ് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചു.

ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പന്തളം മുട്ടാർ ഭാഗത്ത് നിന്നും പോലീസ് സംഘം  പിടികൂടി. കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐയെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട് :കോഴിക്കോട് ബാലുശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്‌ഐയെ സസ്പെൻഡ് ചെയ്തു.ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ. രാധാകൃഷ്ണനെതിരായാണ് നടപടി .ബുധനാഴ്ച രാത്രിയാണ് സംഭവം .കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചതാണ് എസ്.ഐ...

മന്നം ജയന്തി ആഘോഷം  ഇന്നും നാളെയും

ചങ്ങനാശ്ശേരി: 148-മത് മന്നം ജയന്തി ആഘോഷം ഇന്നും നാളെയും. എൻ എസ് എസ് ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്ന മന്നം നഗറിലാണ് ചടങ്ങുകൾ. 1 ന് രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 10.15 ന്...
- Advertisment -

Most Popular

- Advertisement -