Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsഉരുൾപൊട്ടൽ ദുരന്തത്തിൽ...

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവർ നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരനും വാഹന അപകടത്തിൽ പെട്ടു

കൽപറ്റ : മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതിയും പ്രതിശ്രുത വരനായ ജെൻസനും വാഹന അപകടത്തിൽ പെട്ടു . ഇതിൽ ജെൻസന്റെ നില ഗുരുതരമാണ് .ഇന്നലെ വൈകുന്നേരം കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി ഇവർ സഞ്ചരിച്ച വാൻ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

വാനിൽ ഉണ്ടായിരുന്ന ഏഴ് പേർക്ക് പരിക്കേറ്റു . ബസ്സിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കുണ്ട്.കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയിൽ ചികിത്സയിലാണ്.ജെൻസൻ അതീവ ​ഗുരുതരാവസ്ഥയിലാണെന്നും സാധ്യമായതെല്ലാം ചെയ്തുവരികയാണെന്നും ഡോക്ടർമാർ അറിയിച്ചു.

ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ മരിച്ചിരുന്നു.ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു മാസം മുൻപ് ജെൻസണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയവും അതേ ദിവസം ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും നടന്നിരുന്നു.താത്കാലിക പുനരധിവാസത്തിൽ ശ്രുതി ഇപ്പോൾ മുണ്ടേരിയിലാണ് താമസം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യാത്രയയപ്പു യോഗം

തിരുവല്ല:  തുർക്കിയിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാ ഫുട്ബാൾ മത്സരത്തിൽ ദേശീയ ടീമിന്റെ(യംഗ് ടൈഗ്രീസ്) മുഖ്യ ചുമതലക്കാരനായ ഡോ. റജിനൊൾഡ് വർഗീസിന് നൽകിയ യാത്രയയപ്പു യോഗം ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് കെ പ്രകാശ്...

അതിതീവ്ര മഴ: ഇടുക്കിയിൽ മലയോര മേഖലകളിലെ രാത്രി യാത്ര നിരോധിച്ചു

ഇടുക്കി : അതിതീവ്ര മഴയെ തുടർന്ന് ഇടുക്കിയിലെ മലയോര മേഖലകളിലെ രാത്രി യാത്ര നിരോധിച്ചു. രാത്രി ഏഴു മണിമുതൽ രാവിലെ ആറുവരെയാണ് നിരോധനം. റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നത് വരെയാണ് യാത്രാ നിയന്ത്രണങ്ങൾ....
- Advertisment -

Most Popular

- Advertisement -