Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsഎസ്.ഐ.ആർ :...

എസ്.ഐ.ആർ : ഹിയറിങ്ങിന് ഹാജരായില്ലെങ്കിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്താകും

തിരുവനന്തപുരം : വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണ നടപടികളുടെ ഭാഗമായി (SIR) കരട് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഹിയറിങ്ങിൽ പങ്കെടുക്കാൻ ഒരവസരം മാത്രമേ ലഭിക്കൂ. നോട്ടിസിൽ വ്യക്തമാക്കിയിരിക്കുന്ന നിശ്ചിത സമയത്ത് ഹിയറിങ്ങിന് ഹാജരായില്ലെങ്കിൽ  അന്തിമ വോട്ടർപട്ടികയിൽ നിന്ന് പുറത്താകും. നിശ്ചയിച്ച സമയത്ത് ഹിയറിങ്ങിൽ ഹാജരാകാൻ കഴിയാത്തവർ, അതിന്‍റെ കാരണം രേഖാമൂലം വിശദീകരിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ERO) നേരിട്ട് അപേക്ഷ നൽകിയാൽ മാത്രമേ അടുത്ത ഹിയറിങ്ങിനുള്ള സമയം അനുവദിക്കൂ.

എസ്.ഐ.ആറിന്റെ ക്ലെയിംസ് ആൻഡ് ഒബ്ജക്ഷൻ, നോട്ടിസ് ഘട്ടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിശദീകരിച്ച് ബി.എൽ.ഒമാർക്ക് (ബൂത്ത് ലെവൽ ഓഫീസർ) നൽകിയ മാർഗനിർദേശ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യമായി നിശ്ചയിച്ച ഹിയറിങ്ങിന് വോട്ടർ ഹാജരാകാതിരിക്കുകയും, ഹാജരാകാൻ കഴിയാത്തതിനുള്ള കാരണം രേഖാമൂലം അറിയിക്കാതിരിക്കുകയും ചെയ്താൽ, കേസ് അവസാനിപ്പിച്ചതായി കണക്കാക്കണം.

തുടർന്ന് ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഇ.ആർ.ഒ കാരണം വ്യക്തമാക്കിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും മാർഗനിർദേശത്തിലുണ്ട്.ഈ നിർദേശം മൂലം ജോലി സംബന്ധമായി നാട്ടിലില്ലാത്തവരും, അസുഖം തുടങ്ങിയ കാരണങ്ങളാൽ ഹിയറിങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവരുമായ നിരവധി പേർ പ്രയാസത്തിലാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.

അന്തിമ പട്ടികയിൽ നിന്ന് വോട്ടർ പുറത്തായാൽ, പിന്നീട് ഫോം 6 പൂരിപ്പിച്ച് അപേക്ഷ നൽകിയാലും, 2002ലെ വോട്ടർപട്ടികയുമായി മാപ്പിങ് സാധ്യമാകാത്തതിനാൽ സമാന സാഹചര്യം വീണ്ടും നേരിടേണ്ടി വരും. ഇതോടെ, കരട് പട്ടികയിൽ ഉൾപ്പെട്ട നിരവധി പേർ വോട്ടർപട്ടികയ്ക്ക് പുറത്താകുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുമെന്ന വിമർശനവും ഉയരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി

തിരുവല്ല: തിരുവല്ല പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ  ബിനുവിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. പോലീസ് സേനയുടെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി, കാപ്പ കേസ് പ്രതിയെ വഴി വിട്ടു സഹായിച്ചു എന്നിങ്ങനെയുള്ള ആരോപണത്തെ...

ഉരുൾപൊട്ടലിൽ 225 പേരെ കാണാതായതായി റിപ്പോർട്ടുകൾ

വയനാട് : വയനാട് ഉരുൾപൊട്ടലിൽ 225 പേരെ കാണാതായതായി ഔദ്യോഗിക റിപ്പോർട്ടുകൾ. ദുരന്തത്തിൽ 177 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 143 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂര്‍ത്തിയായി. 86 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.3,100 പേരാണ് നിലവിൽ...
- Advertisment -

Most Popular

- Advertisement -