കൊല്ലം : കൊല്ലം ശാരദമഠം സിഎസ്‌ഐ പള്ളി സെമിത്തേരിക്ക് സമീപമുള്ള പറമ്പില്‍ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് രണ്ടു വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പള്ളിസെമിത്തേരിയോടു ചേര്‍ന്ന് പൈപ്പിടാന്‍ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ സ്യൂട്ട്‌കേസ് കണ്ടെത്തുന്നത്. സ്യൂട്ട്‌കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന്റെ പല ഭാഗങ്ങളും ദ്രവിച്ച നിലയിലായിരുന്നു. ഫോറന്‍സിസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
