Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsഎസ് എൻ...

എസ് എൻ ഡി പി വനിതാ സംഘം മേഖലാ കൺവൻഷൻ

തിരുവല്ല : ഗുരുദേവ ദർശനങ്ങളുടെ പ്രചാരകരാകാൻ വനിതാസംഘം പ്രവർത്തകർക്ക് കഴിയണമെന്ന് എസ്.എൻ.ഡി.പി.യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ പറഞ്ഞു.
എസ്.എൻ.ഡി.പി.യോഗം തിരുവല്ലാ യൂണിയൻ വനിതാസംഘം സി.കേശവൻ മേഖലാ കൺവെൻഷൻ പെരിങ്ങര ഗുരുവാണീശ്വരം ശാഖയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

സംഘടിച്ച് ശക്തരാകണമെന്ന ഗുരുവചനം ഉൾക്കൊണ്ട് വനിതാസംഘത്തിന് ഒട്ടേറെ കാര്യങ്ങൾ സമൂഹത്തിൽ ചെയ്യാനാകും. കുടുംബത്തിൽ നിന്ന് തുടങ്ങി കുട്ടികൾക്കും യുവതീ യുവാക്കൾക്കുമെല്ലാം ശാഖാതലം മുതൽ ഗുരുവിന്റെ ദർശനങ്ങൾ പകർന്നുകൊടുക്കാനും നന്മയും മൂല്യബോധവുമുള്ള മക്കളെ വളർത്തിയെടുക്കാനും വനിതകൾക്ക് സാധിക്കണമെന്നും അവർ പറഞ്ഞു.
വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണവും സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖപ്രസംഗവും നടത്തി.

സ്ത്രീ സുരക്ഷാ, സ്വയം രക്ഷ എന്ന വിഷയത്തിൽ പത്തനംതിട്ട വനിതാസെൽ സി.പി.ഒ മാരായ വിനീത, അശ്വതി, സീന എന്നിവർ ക്ലാസെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടി മീന ഗണേഷ് അന്തരിച്ചു

പാലക്കാട് : പ്രശസ്‌ത സിനിമ-സീരിയല്‍ നടി മീന ഗണേഷ് (81) അന്തരിച്ചു. പുലർച്ചെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് നാല് ദിവസമായി ചികിത്സയിലായിരുന്നു. നൂറിലേറെ മലയാള സിനിമകളിലും...

നെഹ്‌റുട്രോഫി ബോട്ട് റേസ് : ഓൺലൈൻ ടിക്കറ്റ് വിതരണം

ആലപ്പുഴ :  ഓഗസ്റ്റ് 10ന് ആലപ്പുഴ പുന്നമടക്കായലിൽ  നടക്കുന്ന നെഹ്റുട്രോഫി ബോട്ട് റേസിൻ ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ വിതരണ ഉദ്ഘാടനം  കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കളക്ട്രേറ്റിൽ നിർവഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക്,...
- Advertisment -

Most Popular

- Advertisement -