Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNew Delhiപൂഞ്ച് ജില്ലയില്‍...

പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് ദിനേശ് കുമാര്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൃഷ്ണ ഗടി സെക്ടറിലെ ലൈന്‍ ഓണ്‍ കണ്‍ട്രോളിലാണ് ഷെല്‍ ആക്രമണം നടന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്തെ നൂറിലധികം കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.

ഹരിയാനയിലെ പല്‍വാള്‍ സ്വദേശിയാണ് ലാന്‍സ് നായിക് ദിനേശ് കുമാര്‍. ദിനേശ് കുമാറിന്റെ മൃതദേഹം സൈനിക ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെത്തന്നെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

പഹല്‍ഗാം ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താന് ശക്തമായ മറുപടി നല്‍കിയതിന് പിന്നാലെയാണ് സാധാരണജനങ്ങളെ ഉള്‍പ്പെടെ ലക്ഷ്യംവച്ച് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിറപുത്തരിക്ക് നെല്‍ക്കതിരുകൾ സമര്‍പ്പിച്ച് ആറന്മുള വികസന സമിതി

ആറന്മുള : ശബരിമല നിറപുത്തരിക്ക് ആറന്മുള വികസന സമിതി പതിവുപോലെ നെല്‍ക്കതിരുകൾ ആറന്മുള പാർഥസാരഥി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. കർഷകൻ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത നെൽകതിരുകൾ ചെറുപുഴയ്ക്കാട് ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായാണ്...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍  നിയമനം

റാന്നി : റാന്നി സര്‍ക്കാര്‍ ഐടിഐ യില്‍ എസിഡി/ഇഎസ് ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവിലേക്ക് നിയമനത്തിനായി സെപ്റ്റംബര്‍ 12 ന്  രാവിലെ 11.30 ന് അഭിമുഖം നടത്തും. ഏതെങ്കിലും എന്‍ജിനീയറിംഗ് ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമയും പ്രവര്‍ത്തിപരിചയവുമുള്ളവര്‍...
- Advertisment -

Most Popular

- Advertisement -