Thursday, March 13, 2025
No menu items!

subscribe-youtube-channel

HomeNewsതീർഥാടകരുടെ സുരക്ഷയ്ക്കായി...

തീർഥാടകരുടെ സുരക്ഷയ്ക്കായി പൊലീസിന്റെ പ്രത്യേക സംഘം- സന്നിധാനം സ്‌പെഷ്യൽ ഓഫീസർ

ശബരിമല: തീർഥാടന വഴികളിൽ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക അനുഭവ പരിചയമുള്ള പോലീസ് സ്‌ക്വാഡിനെ നിയോഗിച്ചതായി ശബരിമല സന്നിധാനം പോലീസ് സ്‌പെഷ്യൽ ഓഫീസർ കെ.ഇ.ബൈജൂ അറിയിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നും പ്രവർത്തിച്ച്  അനുഭവ പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥരടങ്ങിയ ടീമിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന,കർണാടക സംസ്ഥാനങ്ങളിൽ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം നേടിയവരാണിവർ. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. കുറ്റവാളികളെ എളുപ്പം തിരിച്ചറിയാനും നടപടികളെടുക്കാനും ഇതുവഴി കഴിയുമെന്ന് ശബരിമല പോലീസ് സ്‌പെഷ്യൽ ഓഫീസർ പറഞ്ഞു.

പോക്കറ്റടിയുമായി ബന്ധപ്പെട്ട് ഒരു കേസ് മാത്രമാണിത്തവണ റിപ്പോർട്ട് ചെയ്തത്. ഇത്തരം സംഭവങ്ങൾ കൂടുതലായി ഉണ്ടാകാറുള്ള അപ്പാച്ചിമേട് ഉൾപ്പെടെയുള്ള ഭാഗത്ത് പോലീസ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. മൊബൈൽ ഫോണുകൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ പോലീസിനെ അറിയിക്കണം. അവയുടെ ലൊക്കേഷൻ കണ്ടെത്തി തിരിച്ചെടുക്കുന്നതിനുള്ള സംവിധാനം സന്നിധാനത്തെ പോലീസ് സ്റ്റേഷനിൽ ഉണ്ട്. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്ന ചുമതല ഇപ്പോൾ സെപഷ്യൽ ഓഫീസർക്കാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : കേരളത്തിൽ ഇന്നും നാളെയും (6 & 7) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന...

അത്തനേഷ്യസ് യോഹാൻ  മെത്രാപോലിത്തയുടെ കബറടക്കം 21 ന്

തിരുവല്ല:  അത്തനേഷ്യസ് യോഹാൻ  മെത്രാപോലിത്തയുടെ ഭൗതീക ശരീരം  തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കൺവൻഷൻ സെന്ററിൽ മെയ് 20 നു പൊതുദർശനത്തിന് വയ്ക്കും. തുടർന്ന്  21 നു കബറടക്ക ശ്രുശ്രുഷകൾ സെന്റ്...
- Advertisment -

Most Popular

- Advertisement -