ന്യൂഡൽഹി : പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീം കോടതി.ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിഗണിക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യത്തിനെതിരെ എൻഐഎ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു. ആര്‍എസ്എസ് നേതാവ് എ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 9 പ്രതികള്‍ ഒഴികെ 17 പേര്‍ക്കാണ് ഹൈകോടതി ജാമ്യം അനുവദിച്ചത് .ഇതിനെ ചോദ്യം ചെയ്ത് എൻഐഎ സമർപ്പിച്ച ഹർജിയും കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടവർ സമർപ്പിച്ച ഹർജിയുമാണ് സുപ്രീംകോടതി പരിഗണിച്ചത്.