Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeSpiritualസെൻ്റ് ജോൺസ്...

സെൻ്റ് ജോൺസ് സി എസ് ഐ സഭ 130-ാം വാർഷിക ആഘോഷവും വിശ്വാസ പ്രഖ്യാപന റാലിയും

കോഴഞ്ചേരി : ഓതറ സെൻ്റ് ജോൺസ് സി എസ് ഐ സഭയുടെ 130-ാം വാർഷിക ആഘോഷവും വിശ്വാസ പ്രഖ്യാപന റാലിയും പുനർ നിർമ്മാണം നടത്തിയ വെസ്ട്രിയുടെ പ്രതിഷ്ഠയും അനുമോദന സമ്മേളനവും നടന്നു. സമ്മേളനം മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു.  ഇടവക വികാരി റെനി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
പ്രൊബേഷനറി സഭാ ശുശ്രൂഷകനായി ഓതറ സഭയിൽ സേവനം തുടങ്ങി ഇടവക ട്രഷറാർ പദവിയിലേക്ക് ഉയർത്തപ്പെട്ട ഫാ. ജിജി ജോൺ ജേക്കബ്നേയും  കൗൺസിലറും പ്രോജക്ട് സ്പോൺസറുമായ ഉമ്മൻ കുര്യനേയും ചടങ്ങിൽ ആദരിച്ചു. സി എസ് ഐ മദ്ധ്യകേരള  യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി റവ. സിബി മാത്യു, റവ. ബിജോ കെ. നൈനാൻ, ബിഷപ്പ് സെക്രട്ടറി ഷെറിൻ വർഗീസ്, മുൻ സഭാ പ്രവർത്തകരായിരുന്ന രാജു യോഹന്നാൻ, ഫിലിപ്പ് വർഗീസ്,ജോസ് മാത്യു, സഭാ പ്രവർത്തകൻ നെൽസൺ ജോസഫ്  എന്നിവർ പ്രസംഗിച്ചു. 

സൺഡേസ്കൂൾ വിദ്യാർത്ഥിനികളുടെ നൃത്തവും യുവജനപ്രസ്ഥാനത്തിലെ യുവതികളുടെ മാർഗ്ഗം കളിയും നടന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈദ്യുതി നിരക്ക് : മേയിലെ ബില്ലിൽ 10 പൈസ സർചാര്‍ജ് വർധിപ്പിച്ചു

തിരുവനന്തപുരം : വൈദ്യുതി ബില്ലിൽ യൂണിറ്റിന് 10 പൈസ നിരക്കിൽ സർചാര്‍ജ് വർധിപ്പിച്ചു.നിലവിൽ 9 പൈസ സർചാർജായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നുണ്ട്. പിന്നാലെയാണ് ഈ മാസം 10 പൈസയുടെ വർദ്ധന. ഇതോടെ സര്‍ചാര്‍ജ്...

ഗതാഗതം നിരോധിച്ചു

മാവേലിക്കര:  ഭരണിക്കാവ് ബ്ലോക്കിലെ കാഞ്ഞിരത്തില്‍മൂട്-വെട്ടുകുളഞ്ഞി റോഡില്‍ പുത്തന്‍ചന്ത ജംഗ്ഷന്‍ മുതല്‍ പണയത്തറക്കുറ്റി ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് കലുങ്ക് പുനര്‍നിര്‍മ്മിക്കേണ്ടതിനാല്‍ ജനുവരി 06 മുതല്‍ ഫെബ്രുവരി 06 വരെ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം...
- Advertisment -

Most Popular

- Advertisement -