Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsസെൻറ് തോമസ്...

സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച്  ജനറൽ കണ്‍വന്‍ഷന്‍ 19 മുതൽ  തിരുവല്ലയിൽ

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ 19  മുതൽ 26 വരെ തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്തെ ബിഷപ്പ് ഏബ്രഹാം നഗറിൽ തയ്യാറാക്കിയ പന്തലിൽ നടക്കും. 19-ന് ഞായറാഴ്ച്ച വൈകിട്ട് 6.30-ന് പ്രിസൈഡിംഗ്  ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സഭാ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തിന് മുമ്പായി 6 മണിക്ക് കൺവൻഷൻ പന്തലിന്റെയും സ്ഥിരം വേദിയുടെയും പ്രതിഷ്ഠാ ശുശ്രുഷ സഭയിലെ ബിഷപ്പന്മാരുടെ നേതൃത്വത്തിൽ നടക്കും.

റവ. ഡോ. രാജാസിംങ്ങ് ബാംഗ്ലൂർ, ബ്രദർ. സാജു ജോൺ മാത്യു ടാൻസാനിയ, ഡോ. കെ. മുരളീധർ, ബ്രദർ. മനു റസ്സൽ എന്നിവരാണ് മുഖ്യ പ്രസംഗകർ. ബിഷപ്പ് ഡോ.
എം.കെ.കോശി, ബിഷപ്പ് ഡോ. ടി. സി. ചെറിയാൻ, ബിഷപ്പ് ഡോ. സി. വി. മാത്യു, ബിഷപ്പ് എ. ഐ. അലക്സാണ്ടർ എന്നിവർ വിവിധ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 8.30 വരെ നടത്തപ്പെടുന്ന ബൈബിൾ ക്ലാസിന് ബ്രദർ. സാജു ജോൺ മാത്യു നേതൃത്വം നൽകും. തിങ്കൾ മുതൽ ബുധനാഴ്ച്ച വരെ രാവിലെ 10നും ഉച്ചക്ക് ശേഷം 2-നും സഭയിലെ പ്രവർത്തകരുടെയും, മിഷനറിമാരുടെയും യോഗം.  ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസിന്റെ  പരിശീലനം ലഭിച്ച 55 അംഗ ഗായകസംഘമാണ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്.

25 ന്  നടക്കുന്ന മിഷനറി സമ്മേളനത്തിൽ 80 സണ്ടേസ്കൂൾ വിദ്യാർത്ഥികൾ അടങ്ങിയ ജൂനിയർ ക്വയർ ഗാനങ്ങൾ ആലപിക്കും.സമാപന ദിവസമായ 26-ന്   രാവിലെ 7.30-ന് സഭയിലെ ബിഷപ്പന്മാരുടെ നേതൃത്വത്തിൽ തിരുവത്താഴ ശുശ്രൂഷ നടക്കും.

9 മണിക്ക് റിപ്പബ്ലിക്ക് ദിന പതാക ഉയർത്തൽ. വൈകിട്ട് സമാപന സമ്മേളനവും ആത്മീയ സംഗമം നടക്കും. ജനറൽ കൺവീനർ  സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു, അത്മായ ട്രസ്റ്റി ജോർജ് വർഗീസ്, കൺവൻഷൻ പബ്ലിസിറ്റി കൺവീനർമാരായ യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, കെ.ഒ. രാജുക്കുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാവുകളുടെ സംരക്ഷണത്തിന് ധനസഹായം

തിരുവനന്തപുരം : കാവുകളുടെ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് 2024-25 വർഷത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കേരള വനം - വന്യജീവി വകുപ്പ് കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള...

കടക്കുള്ളിൽ കയറി അടച്ച് ഉടമയുടെ അത്മഹത്യ ഭീഷണി 

തിരുവല്ല:  ആഞ്ഞിലിത്താനത്ത് കടക്കുള്ളിൽ കയറി കട അടച്ച് ഉടമയുടെ  അത്മഹത്യ ഭീഷണി. ആഞ്ഞിലിത്താനം ചിറയിൽകുളം  മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം സ്റ്റേഷനറി കട നടത്തുന്ന മല്ലശ്ശേരി ഉത്തമനാണ്  (65) കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച്...
- Advertisment -

Most Popular

- Advertisement -