പന്തളം : നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. ഹോട്ടൽ ശ്രീലക്ഷ്മി, പൂരം റസ്റ്ററൻ്റ്, ഇഫ്താർ ഹോട്ടൽ, കുടുംബശ്രീ കഫേ കടയ്ക്കാട്, ഫുഡ് കോർട്ട് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്.
കുഴിമന്തി, ചിക്കൻ, മീൻ, ഇറച്ചി ഉൾപ്പെടെയുള്ള പിടിച്ചെടുത്തു.
ഹെൽത്ത് സൂപ്രണ്ട് ബി.ജി. ബിനോയി. ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ആർ. ദീപുമോൻ, ഇ. കെ. മനോജ്, അനീഷ , ഷഹാന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി