Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന ചലച്ചിത്ര...

സംസ്ഥാന ചലച്ചിത്ര അവാർഡ് : പൃഥ്വിരാജ് മികച്ച നടന്‍, ഉര്‍വ്വശിയും ബീനയും മികച്ച നടിമാര്‍

തിരുവനന്തപുരം : 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനുള്ള പുരസ്‌കാരം നേടി. ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രൻ (തടവ്) എന്നിവർ മികച്ച നടിമാരായി. കാതലാണ് മികച്ച ചിത്രം .മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട.

മികച്ച സംവിധായകൻ ബ്ലസ്സി.മികച്ച ജനപ്രിയ ചിത്രം ആടുജീവിതം . കെ ആർ ഗോകുൽ (ആടുജീവിതം),സുധി കോഴിക്കോട് (കാതൽ) എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ഫാസില്‍ റസാഖ് (തടവ്) ആണ്‌ മികച്ച നവാഗത സംവിധായകൻ. മികച്ച തിരക്കഥാകൃത്ത് രോഹിത് (ഇരട്ട).മികച്ച സ്വഭാവ നടൻ: വിജയരാഘവൻ, നടി:ശ്രീഷ്മ ചന്ദ്രൻ. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ആടുജീവിതം നേടി. 

തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയുമായി ഇന്ത്യൻ സംഘം അമേരിക്കയിൽ നിന്ന് പുറപ്പെട്ടു

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണ (64)യുമായി ഇന്ത്യൻ സംഘം അമേരിക്കയിൽ നിന്ന് പുറപ്പെട്ടുവെന്ന് റിപ്പോർട്ട്. നാളെ പുലർച്ചെയോടെ തഹാവൂർ റാണ ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്...

പ്രൊഫ. എം കെ സാനു അന്തരിച്ചു

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമര്‍ശകനാണ് പ്രൊഫ. എം കെ സാനു.  1987ല്‍...
- Advertisment -

Most Popular

- Advertisement -