Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeSportsപി ആർ...

പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആദരം

തിരുവനന്തപുരം : അർപ്പണ മനോഭാവവും കഠിനാദ്ധ്വാനവും ലക്ഷ്യബോധവുമാണ് ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിക്കാൻ പി.ആർ.ശ്രീജേഷിന് പിൻബലമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാര്യത്തിൽ ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന കായികജീവിതമാണ് ശ്രീജേഷിന്റേത്. പാരീസ് ഒളിമ്പിക്സിലെ പ്രകടനത്തിലൂടെയും മെഡൽ നേട്ടത്തിലൂടെയും കേരളത്തിന്റെ യശസ്സ് വാനോളം ഉയർത്താനായതായും മുഖ്യമന്ത്രി പറഞ്ഞു. ശ്രീജേഷിനെ അനുമോദിക്കാൻ സംസ്ഥാന സർക്കാർ വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികമായി പ്രഖ്യാപിച്ച 2 കോടി രൂപയുടെ ചെക്കും ഉപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു.

കായികതാരങ്ങൾക്ക് സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നതിന്റെ തെളിവാണ് തനിക്ക് സർക്കാർ നൽകിയ സ്വീകരണത്തിലൂടെ വ്യക്തമാകുന്നതെന്ന് മറുപടി പ്രസംഗത്തിൽ ശ്രീജേഷ് പറഞ്ഞു. ഒളിമ്പിക്സിൽ പങ്കെടുത്ത കേരള താരങ്ങൾക്കും ഇന്ത്യൻ പരിശീലകനും അഞ്ചുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കൈമാറി. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ കുഞ്ഞു മുഹമ്മദ്, വിസ്മയ, നീന, മുഹമ്മദ് അനസ്, പി യു ചിത്ര എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസർമാരായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ഐ എം വിജയൻ, കായിക വകുപ്പ് മുൻ മന്ത്രി എം വിജയകുമാർ, ആന്റണി രാജു എംഎൽഎ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കായിക- യുവജനകാര്യ ഡയറക്ടർ വിഷ്ണുരാജ്, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, തുടങ്ങിയവർ സംബന്ധിച്ചു. അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങളും കായിക അസോസിയേഷൻ പ്രതിനിധികളും ചടങ്ങിന്റെ ഭാഗമായി.

മാനവീയം വീഥിയുടെ പരിസരത്തു നിന്ന് ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിലാണ് സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. സ്‌കൂൾ ബാന്റ് സംഘങ്ങളും ജി.വി.രാജ സ്പോർട്സ് സ്‌കൂൾ, സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളും അകമ്പടിയേകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ജില്ലയിലെ മൂന്നു റോഡുകള്‍ക്കായി 27 കോടിയുടെ ഭരണാനുമതി

പത്തനംതിട്ട : ജില്ലയിലെ മൂന്നു റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ നവീകരിച്ചു നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. ആകെ 27 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. തിരുവല്ല നിയോജകമണ്ഡലത്തിലെ കടപ്ര- വീയപുരം റോഡിന്...

വാഹന നികുതി കുടിശ്ശിക: 16ന് ആര്‍ടി ഓഫീസില്‍ അദാലത്ത്

ആലപ്പുഴ:നികുതികുടിശ്ശികയെത്തുടര്‍ന്ന് റവന്യൂ റിക്കവറി നടപടി സ്വീകരിച്ച വാഹനങ്ങളുടെ കുടിശ്ശിക തീര്‍പ്പാക്കാന്‍ ഒക്ടോബര്‍ 16ന് രാവിലെ 10ന് ആലപ്പുഴ ആര്‍ടി ഓഫീസില്‍ അദാലത്ത് നടത്തും. സര്‍ക്കാരിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന അദാലത്തിലൂടെ...
- Advertisment -

Most Popular

- Advertisement -