Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസംസ്ഥാന കേരളോത്സവം...

സംസ്ഥാന കേരളോത്സവം ആലപ്പുഴയിൽ: സംഘാടക സമിതി രൂപീകരിച്ചു

ആലപ്പുഴ: പതിനേഴ് വർഷങ്ങൾക്ക് ശേഷം ആലപ്പുഴ ആതിഥ്യം വഹിക്കാൻ പോകുന്ന കേരളോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനുമായി സംഘാടക സമിതി രൂപീകരിച്ചു. ആലപ്പുഴ എൻ.ജി.ഒ. യൂണിയൻ ഹാളിൽ നടന്ന യോഗം എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി.കെ. സനോജ് അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എ.ൽ.എ. മുഖ്യാതിഥിയായി. ജില്ലാ കോഡിനേറ്റർ ജെയിംസ് സാമുവൽ സംഘാടക സമിതി രൂപീകരണ ഘടന അവതരിപ്പിച്ചു.

മുഖ്യമന്ത്രിയാണ് സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരി. സമിതിയുടെ അധ്യക്ഷൻ യുവജനകാര്യ വകുപ്പ് മന്ത്രിയും, രക്ഷാധികാരികൾ പ്രതിപക്ഷ നേതാവ്, കേരളോത്സവം നടക്കുന്ന ജില്ലയിലെ എം.പി.മാർ, എം.എൽ.എ.മാർ എന്നിവരുമാണ്. വർക്കിങ് ചെയർമാന്മാരായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, യുവജനക്ഷേമ ബോർഡ് ഉപാധ്യക്ഷൻ എന്നിവരും 251 എക്സിക്യൂട്ടീവ് അംഗങ്ങളും 1001 ജനറൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്നതാണ് സംഘാടക സമിതി.

കേരള സംസ്ഥാന യുവജന ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളീയ യുവത്വത്തിന്റെ കലാമേളയായ കേരളോത്സവത്തിൽ ആയിരക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കും. ഇതിന്റെ സംസ്ഥാനതല മത്സരങ്ങൾ ജില്ലയിൽ ഫെബ്രുവരി രണ്ടാം വാരം സംഘടിപ്പിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടൻ ദുൽഖർ സൽമാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹാജരാകാൻ നോട്ടിസ്

പത്തനംതിട്ട : നടൻ ദുൽഖർ സൽമാൻ ഡിസംബർ 3 ന് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹാജരാകാൻ നോട്ടിസ്. കാറ്ററിംഗ് കരാറുകാരൻ്റെ പരാതിയിലാണ് കമ്മിഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.  വള്ളിക്കോട് സ്വദേശി പി.എൻ....

പൂവത്തുമ്മൂട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ചു :  രണ്ട് പേർക്ക് പരിക്ക്

കോട്ടയം : പേരൂർ പൂവത്തുമ്മൂട്ടിൽ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബെക്ക് യാത്രക്കാരനായ ഭിന്നശേഷിക്കാരനാണ് പരിക്കേറ്റവരിൽ ഒരാൾ. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ...
- Advertisment -

Most Popular

- Advertisement -