Saturday, March 29, 2025
No menu items!

subscribe-youtube-channel

HomeNewsഅമ്പതിനായിരം മുൻഗണനാ...

അമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം 12ന്

തിരുവനന്തപുരം : ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50000 മുൻഗണനാ റേഷൻകാർഡുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 12 വൈകിട്ട് 4.30ന് ഗവ. വിമൻസ് കോളേജ് ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 

മുൻഗണനേതര റേഷൻകാർഡുകൾ തരംമാറ്റുന്നതിന് 2024 നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് അവസരം നല്കിയിരുന്നു. ആകെ ലഭിച്ച 75563 അപേക്ഷകളിൽ നിന്ന് മുൻഗണനാകാർഡിന് അർഹരായ 73970 അപേക്ഷകൾ കണ്ടെത്തി. മാനദണ്ഡപ്രകാരം 30 മാർക്കിന് മുകളിൽ ലഭ്യമായ 63861 അപേക്ഷകരിൽ ആദ്യ അമ്പതിനായിരം പേർക്കാണ് ഇപ്പോൾ മുൻഗണനാ കാർഡുകൾ നൽകുന്നതെന്നും ശേഷിക്കുന്ന അപേക്ഷകർക്ക് തുടർന്നുള്ള മാസങ്ങളിൽ ഒഴിവ് വരുന്ന മുറയ്ക്ക് മുൻഗണനാകാർഡുകൾ വിതരണം ചെയ്യുന്നതാണെന്നും മന്ത്രി ജി.ആർ. അനിൽ പത്രക്കുറിപ്പിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദേശമദ്യവുമായി എഴുപത്തിരണ്ടുകാരൻ പോലീസിൻ്റെ പിടിയിൽ

തിരുവല്ല : വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി എഴുപത്തിരണ്ടുകാരൻ പോലീസിൻ്റെ പിടിയിൽ. അത്തിക്കയം കുടമുരുട്ടി കല്ലക്കപ്പതാലിൽ ശിവരാജ് (72) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. ഇയാൾ വിദേശമദ്യം കച്ചവടം ചെയ്യുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  പോലീസ് വീടിന്...

കാപ്പാ കേസ് പ്രതിയ്ക്ക്  സ്വീകരണം നല്‍കിയ ചടങ്ങ് വിവാദമായതോടെ വിശദീകരണവുമായി മന്ത്രി

പത്തനംതിട്ട: കുമ്പഴയിൽ കാപ്പാ കേസ് പ്രതിയ്ക്ക് സിപിഎം സ്വീകരണം നല്‍കിയ  ചടങ്ങ് വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വീണാ ജോര്‍ജ്. ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. പത്തനംതിട്ടയില്‍ കാപ്പ പ്രതി പാര്‍ട്ടിയിലേക്ക് വന്നത് ഏരിയ കമ്മിറ്റി...
- Advertisment -

Most Popular

- Advertisement -