ചെങ്ങന്നൂർ : തെരുവോര കച്ചവട ഉപജീവന സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പാക്കുക, സർവ്വെ നടപടികൾ പൂർത്തീകരിച്ച് ലൈസൻസ് നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവടതൊഴിലാളി ഫെഡറേഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 18, 19 തീയ്യതികളിൽ സെക്രട്ടറിയറ്റിന് മുൻപിൽ നടക്കുന്ന രാപ്പകൽ സത്യാഗ്രഹ സമരത്തിന് മുന്നോടിയായി ചെങ്ങന്നൂരിൽ മുളക്കുഴ ,ആലാ പഞ്ചായത്ത് ആഫീസുകൾക്ക് മുൻപിൽ ധർണാ സമരം നടത്തി നിവേദനം നൽകി.
മുളക്കുഴ പഞ്ചായത്ത് ആഫീസിന് മുൻപിൽ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ നടന്ന സമരം സി.ഐ.ടി.യു ഏരിയാ സെകട്ടറി എം.കെ.മനോജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.ഡി. സുനീഷ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ.എസ്. ഗോപാലകൃഷ്ണൻ, എ.ജി. അനിൽകുമാർ, എ.ആർ. രാജേഷ്, വി.വിനോദ് , രതീഷ് കുമാർ, രാജേന്ദ്രൻ എ ഷെറീഫ് എന്നിവർ സംസാരിച്ചു.