മലപ്പുറം : ദേശീയപാത 66 വെളിയങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്സാം ഹയർസെക്കൻഡറി മദ്രസയിലെ വിദ്യാർഥിനി ഹിബയാണ് മരിച്ചത്.പുലർച്ചെ നാല് മണിയോടെയാണ് അപകടം. മദ്രസയിൽ നിന്നും വാഗമണ്ണിലേക്ക് വിനോദയാത്ര പോയ വിദ്യാർഥി സംഘത്തിന്റെ ബസ് വെളിയങ്കോട് ഫ്ളൈ ഓവറിൽ വെച്ച് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.സ്ട്രീറ്റ് ലൈറ്റിന്റെ തൂണില്‍ തല ഇടിച്ചാണ് മരണം. ഒരു വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു.