പാലക്കാട് : പാലക്കാട് ഗവ .ഹയർസെക്കൻഡറി സ്കൂളിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് പ്രിൻസിപ്പലിനെ വിദ്യാർഥി ഭീഷണിപെടുത്തുന്ന വീഡിയോ പ്രചരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി .ഇതു സംബന്ധിച്ച് ഉടൻ റിപ്പോർട്ട് നല്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി.വിദ്യാർഥിയുടെ വീഡിയോ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ അധ്യാപകർക്കെതിരേ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു.എന്നാൽ ദൃശ്യങ്ങൾ പകർത്തിയത് കുട്ടിയുടെ വിദേശത്ത് ജോലി ചെയ്യുന്ന പിതാവിന് അയച്ചുകൊടുക്കാനാണെന്ന് പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു.