തിരുവല്ല : എഴിഞ്ഞില്ലം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വരദം പദ്ധതിയുടെ ഭാഗമായി വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാട്, ക്ഷേത്രം മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരി, അന്തിമഹാകളൻ ക്ഷേത്രം മേൽശാന്തി ഉണ്ണി നമ്പൂതിരി നെല്ലിക്കുന്നത് മഠം എന്നിവർ സന്നിഹിതരായിരുന്നു.






