ആലപ്പുഴ : ഗോരഖ്പൂരിൽ നടന്ന ഇരുപത്തഞ്ചാമത് സബ്ജൂനിയർ നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ഓവറോൾ ചാമ്പ്യന്മാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ 4 സ്വർണ്ണവും 2 വെള്ളിയും 8 വെങ്കലവും ആൺകുട്ടികളുടെ വിഭാഗത്തിൽ 1 സ്വർണ്ണവും 1 വെങ്കലവും കേരളം കരസ്ഥമാക്കി.
കോക്‌സ് ലെസ്സ് ഫോർ വിഭാഗത്തിൽ അനുഷ്‌ക മേരി, അശ്വതി കൃഷ്ണൻ , മിത്രനന്ദ , ദേവനന്ദ എന്നിവരും സിംഗിൾ സ്‌കൾ വിഭാഗത്തിൽ ആദിൽ അഗസ്റ്റിനും സ്വർണ്ണം കരസ്ഥമാക്കി.ഡബിൾ സ്‌കൾ വിഭാഗത്തിൽ ആൻലിയ വിൽസൺ ,വൈഗ ഷിബു എന്നിവർ വെള്ളിയും വേദ പി. നായർ, ഗൗരി കൃഷ്ണ , ശിവാനി ഗിരീഷ്, ശ്രീദേവി രാജേഷ് എന്നിവരും കോക്‌സ് ലെസ്സ് ഫോർ വിഭാഗത്തിൽ വൈഗ .ബി, ബിൻസി ബിനു, അഞ്ജലി മേരി ജോർജ്ജ്, ഷേക്കിന ഷെപ്പേർഡ് ജോൺസ് എന്നിവരും സിംഗിൾ സ്‌കൾ വിഭാഗത്തിൽ ഗൗതം കൃഷ്ണയും വെങ്കല മെഡലുകൾ കരസ്ഥമാക്കി.
പരിശീലകരായ ബിനു കുര്യൻ, എൽബിസൺ തമ്പി, പർമീന്ദർ കൗർ ടീംമാനേജർ അഭിരാജ് .എ എന്നിവരുടെ നേതൃത്വത്തിലാണ് ടീം വിജയം നേടിയത്. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും കേരള റോവിംഗ് അസോസിയേഷന്റേയും ആലപ്പുഴ സായി സെന്ററിന്റേയും നേതൃത്വത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ടീമംഗങ്ങൾക്ക് സ്വീകരണമൊരുക്കി.ആലപ്പുഴ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ പുന്നമടയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്‌പോർട്‌സ് അക്കാദമി, ഖേലോ ഇന്ത്യ സെൻറർ, ആലപ്പുഴ സായി സെന്റർ എന്നിവിടങ്ങളിലാണ് കുട്ടികൾ പരിശീലനം നേടിയത്.