Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsചരിത്രം കുറിച്ച്...

ചരിത്രം കുറിച്ച് ശുഭാംശു ശുക്ല രാജ്യാന്തര ബഹിരാകാശ നിലയത്തിൽ

ഫ്ലോറിഡ : ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ളവരുമായി ആക്സിയം-4 ദൗത്യ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു. ഇന്ത്യൻ സമയം വൈകിട്ട് നാലോടെയാണ് പേടകത്തിന്റെ ഡോക്കിങ് ആരംഭിച്ചത്. 28.5 മണിക്കൂർ സഞ്ചരിച്ചാണു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തുന്നത്. പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറായ ശുഭാംശു ശുക്ലയാണ് പൈലറ്റ്. 4 ദിവസമാണ് സംഘം നിലയത്തിൽ കഴിയുന്നത് .അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിർത്തി മേഖലകളിൽ ഡ്രോൺ : ജമ്മു വിമാനത്താവളം  അടച്ചു

ന്യൂഡൽഹി: അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം കണ്ടതിനെ  തുടർന്ന് ജമ്മു വിമാനത്താവളം രാത്രിയോടെ അടച്ചു. ഇന്നലെ രാത്രിയിൽ ജമ്മുവിൻ്റെ അതിർത്തി മേഖലകളിൽ പാക് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു. വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജമ്മു,...

കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയായ വിദേശവനിതയെ ബെംഗളൂരുവിൽനിന്ന് പിടികൂടി

മലപ്പുറം : കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയായ ഉഗാണ്ട സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ (30) പിടിയിൽ. അരീക്കോട് ഇന്‍സ്‌പെക്ടര്‍ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍നിന്നാണ് ഇവരെ പിടികൂടിയത്....
- Advertisment -

Most Popular

- Advertisement -