തിരുവനന്തപുരം: സപ്ലൈകോയുടെ എല്ലാ ഔട്ട്‌ലെറ്റുകളും ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കും. മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വില്‍പനശാലകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാര്‍ക്കറ്റിങ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.
ഒക്ടോബര്‍ മുതല്‍ ശബരി റൈസിന് പുറമെ 20 കിലോ അധിക അരിയും ജനങ്ങള്‍ക്ക് ലഭിക്കും. കിലോയ്ക്ക് 25 രൂപ നിരക്കിലായിരിക്കും ഇവയുടെ വില്‍പന. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഈ ആനുകൂല്യം വാങ്ങാവുന്നതാണ്