ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം താത്കാലികമായി സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാൻ കെജ്‌രിവാളിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.ഹൈക്കോടതി വിധി പറയാനിരിക്കുമ്പോൾ അതിൽ ഇടപെടാൻ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യത്തിൽ പുറത്തിറങ്ങാനിരിക്കെയാണ് വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത്. ഇതിനെതിരെയാണ് അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.കെജ്‌രിവാളിന് വേണ്ടി സീനിയർ അഭിഭാഷകൻ അഭിഷേക് സിംഗ് ഹാജരായി.