Thursday, January 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്വീപ്പ്: തിരഞ്ഞെടുപ്പ്...

സ്വീപ്പ്: തിരഞ്ഞെടുപ്പ് പ്രശ്‌നോത്തരിയില്‍ എടത്വ സെന്റ്. അലോഷ്യസ് കോളേജിന് ഒന്നാം സ്ഥാനം

അലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍ ബോധവത്കരണ പരിപാടി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് കോളേജുകളിലെ  വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ മത്സരം ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.

എടത്വ സെന്റ്. അലോഷ്യസ് കോളേജിലെ അല്‍ബിന്‍ കെ.ജെ, ഹരികൃഷ്ണന്‍. എസ് എന്നിവര്‍ ഒന്നാം സ്ഥാനവും നങ്ങ്യാര്‍കുളങ്ങര ടി. കെ.എം.എം കോളേജിലെ അമ്പാടി അരവിന്ദ്, അഭിരാജ് .ആര്‍ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും കളക്ടര്‍ വിതരണം ചെയ്തു. ഓരോ കോളേജില്‍ നിന്നും രണ്ട് വിദ്യാര്‍ഥികള്‍ വീതം ഏഴ് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
സ്വീപ്പ് നോഡല്‍ ഓഫീസര്‍ ഫിലിപ്പ് ജോസഫ്, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. വന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായാണ് മത്സരം നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷാബാ ഷെരീഫ് വധക്കേസ് : മൂന്നുപേർ കുറ്റക്കാർ : വിധി 22 ന്

മലപ്പുറം : മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾ കുറ്റക്കാർ. ഒന്നാം പ്രതി ഷൈബിൻ, രണ്ടാം പ്രതി ഷിഹാബ്, ആറാം പ്രതി നിഷാദ് എന്നിവർ കുറ്റക്കാരാണെന്ന് തെളിഞ്ഞു....

യുക്രൈൻ വിഷയത്തിൽ ഇടപെട്ടത്തിന് ട്രംപിനും മോദിക്കും നന്ദിപറഞ്ഞ് പുടിൻ

മോസ്കോ : യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള ആ​ഗോള നേതാക്കളുടെ ശ്രമങ്ങൾക്ക് നന്ദിയറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍.യുക്രൈനുമായി 30 ദിവസത്തെ വെടിനിര്‍ത്തലിന്...
- Advertisment -

Most Popular

- Advertisement -