Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNew Delhiസീറോ മലബാർ...

സീറോ മലബാർ സഭാ ബിഷപ്പുമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച‌ നടത്തി

ന്യൂഡൽഹി: കത്തോലിക്കാ സഭയിലെ സീറോ മലബാർ സഭാ ബിഷപ്പുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച‌ നടത്തി. ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ചും ചർച്ചയായി. രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും സംഘം പ്രധാനമന്ത്രിയെ അറിയിച്ചു.

സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും സീറോ മലബാർ സഭയിലെ മറ്റ് ബിഷപ്പുമാരും കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി അനൂപ് ആന്റണി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ കൺവൻഷൻ: ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ 19 മുതൽ 26 വരെ തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്ത് ബിഷപ്പ് ഏബ്രഹാം നഗറിൽ നടക്കും. പ്രിസൈഡിംങ്ങ്  ബിഷപ്പ്...

ശബരിമല തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ : അന്തിമ ഒരുക്കം വിലയിരുത്തി

കോട്ടയം : ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കോട്ടയം...
- Advertisment -

Most Popular

- Advertisement -