തിരുവല്ല: ചാത്തങ്കേരിയിൽ പുളിമരം കടപുഴകി വീണു. ചാത്തങ്കേരി എൽ ഐ ക്ക് സമീപം ഇന്ന് രാവിലെ 6 മണിയോടു കൂടി ആയിരുന്നു സംഭവം. 11 Kv ലൈനിൽ പുളിമരം വീണ് 2 വൈദ്യൂത തൂണുകൾ ഒടിഞ്ഞു വീണു. പുലർച്ചെ പൊതുവെ കാറ്റ് ഇല്ലായിരുന്നു വെങ്കിലും സമീപ പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കെ എസ് ഇ ബി അധികൃതർ വെട്ടിമാറ്റി വൈദ്യൂതി പുന:സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങി