മലപ്പുറം : നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു .ഝാർഖണ്ഡ് സ്വദേശി ചാരൂ ഒറവോൺ (55)ആണ് മരിച്ചത്. രാവിലെ ഒൻപതോടെ അരയാട് എസ്റ്റേറ്റിൽ ആയിരുന്നു സംഭവം.ടാപ്പിംഗിനുശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിരക്ഷപെട്ടു .പ്രദേശത്ത് ഇന്നലെ മുതൽ കാട്ടാന ഉണ്ടായിരുന്നു. മലപ്പുറം നിലമ്പൂർ വനമേഖലയിൽ ഈ വർഷം ഇതുവരെ ആറുപേരാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം





