കോട്ടയം : നാളുകളായി തകർന്ന് കിടന്ന മണിപ്പുഴ – ദിവാൻ കവല – കടുവാകുളം റോഡിൽ ടാറിങ്ങ് ജോലികൾ ആരംഭിച്ചു. മുന്നറിയിപ്പില്ലാതെ ഇന്ന് രാവിലെ പണികൾ തുടങ്ങിയതോടെ വാഹന യാത്രക്കാർ വലഞ്ഞു.
ഇതോടെ മണിപ്പുഴ ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ കളത്തിക്കടവ് ഭാഗത്തേയ്ക് വഴി തിരിച്ച് വിടുകയും ചെയ്തു. വരും ദിവസങ്ങളിൽ മൂലേടം മേൽപ്പാലം ഭാഗത്തേക്കും റോഡ് ടാറിങ് നടക്കും. ഈ സാഹചര്യത്തിൽ ഇവിടെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയേക്കും. തകർന്നു കിടന്ന റോഡ് ടാർ ചെയ്യണമെന്ന് മാസങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തിനാണ് ഇപ്പോൾ തീരുമാനമായത്.