Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഅങ്കണവാടിയിൽ വീണ്...

അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അധ്യാപികയെയും ഹെൽപറെയും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അധ്യാപികയെയും ഹെൽപറെയും സസ്പെൻഡ് ചെയ്തു. മാറനല്ലൂർ എട്ടാം വാർഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെൽപ്പർ ലതയെയും ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കുട്ടി വീണ വിവരം അങ്കണവാടി ജീവനക്കാർ മാതാപിതാക്കളെ അറിയിച്ചില്ല എന്ന പരാതിയിലാണ് ശിശുവികസന വകുപ്പിന്റെ നടപടി.

അതേസമയം എസ്എടി ആശുപത്രിയിൽ ചികിത്സയിലുളള പോങ്ങുംമൂട് സ്വദേശികളായ രതീഷ് – സിന്ധു ദമ്പതികളുടെ മകളായ വൈ​ഗയുടെ നില ഗുരുതരമായി തുടരുകയാണ്. കുഞ്ഞിന് സ്പൈനൽ കോഡിന് പരിക്കേറ്റിട്ടുണ്ട്. തലയിൽ ആന്തരിക രക്തസ്രാവവുമുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമരങ്ങളോട് സർക്കാരിന് അസ്സഹിഷ്ണുത : വി ജെ ലാലി

ചങ്ങനാശ്ശേരി : കേരളത്തിലെ ജനകീയ സമരങ്ങളോട് സർക്കാർ കടുത്ത അസഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗം വി ജെ ലാലി പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധ സമീപനത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം...

നവീൻ ബാബുവിന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം : കുമ്മനം രാജശേഖരൻ

പത്തനംതിട്ട : എ ഡി എം നവീൻ ബാബുവിന്റെ മരണം വെറും ആത്മഹത്യയായി എഴുതി തള്ളാനുള്ള സർക്കാരിന്റെ വ്യഗ്രത കേസിന്റെ പ്രസക്തി ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്ന് മുൻ മിസോറാം ഗവർണറും ബിജെപി...
- Advertisment -

Most Popular

- Advertisement -