Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeEducationടെക്നിഷ്യൻ പരിശീലനം:...

ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം

കൊല്ലം:തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ മെയ് 2 ന് ആരംഭിക്കുന്ന ടെക്നിഷ്യൻ പരിശീലനങ്ങളിലേക്ക് ഏപ്രിൽ 25 വരെ അപേക്ഷിക്കാം.

പ്ലസ്ടു യോഗ്യതയുള്ളവർക്ക് മൂന്നു മാസം ദൈർഘ്യമുള്ള പ്ലംബർ ജനറൽ ലെവൽ 4, പ്ലസ് വൺ യോഗ്യതയുള്ളവർക്ക് എഴുപതു ദിവസം ദൈർഘ്യമുള്ള എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ ലെവൽ 4, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അറുപത്തി ഏഴു ദിവസം ദൈർഘ്യമുള്ള കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നിഷ്യൻ ലെവൽ 4, അറുപത്തി അഞ്ചു ദിവസം ദൈർഘ്യമുള്ള അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3 എന്നീ പരിശീലനങ്ങളിലേക്ക് അപേക്ഷിക്കാം.

പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. താത്പര്യമുള്ളവർ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25. വെബ്‌സൈറ്റ്: www.iiic.ac.in. വിശദവിവരങ്ങൾക്ക്: 8078980000.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുവൈറ്റ് തീപിടുത്തം : മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ച് സംസ്ഥാനം

കൊച്ചി : കുവൈത്ത് ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളത്തിൽ എത്തി.വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. മുഖ്യമന്ത്രി,കേന്ദ്രമന്ത്രിമാരായ കീർത്തി വർധൻ...

Kerala Lottery Result : 11/06/2024 Sthree Sakthi SS 419

1st Prize Rs.7,500,000/- (75 Lakhs) SL 372274 Consolation Prize Rs.8,000/- SA 372274 SB 372274 SC 372274 SD 372274 SE 372274 SF 372274 SG 372274 SH 372274 SJ 372274...
- Advertisment -

Most Popular

- Advertisement -