Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരിൽ തീർത്ഥാടകർക്ക്...

കശ്മീരിൽ തീർത്ഥാടകർക്ക് നേരെ ഭീകരാക്രമണം : 9 പേർ കൊല്ലപ്പെട്ടു

ശ്രീനഗർ : കശ്മീരിൽ തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. 33പേർക്കു പരുക്കേറ്റു. ഇന്നലെ വൈകി‌ട്ട് 6.10 ന് റിയാസിയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന  ബസിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഇതേത്തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

ഭീകരാക്രമണമുണ്ടായതിന് പിന്നാലെ ജമ്മുവിലെ അഖൂർ മേഖലയിൽ ഉൾപ്പെടെ സുരക്ഷാസേന പരിശോധന നടത്തി വരികയാണ്.ആക്രമണത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്നും കർശന ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം നാളെ മുതല്‍ ആരംഭിക്കും. മണ്ണെണ്ണ ‌വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍...

സ്വന്തം ജനതയ്‌ക്ക് മേൽ ബോംബ് വർഷിക്കുന്ന രാജ്യം ; ഐക്യ രാഷ്ട്ര സഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂയോർക് : ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ .സ്വന്തം ജനതയ്‌ക്ക് മേൽ ബോംബ് വർഷിക്കുന്ന രാജ്യം എന്ന് പാകിസ്ഥാനെ യുഎന്നിൽ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് വിശേഷിപ്പിച്ചു .ഇന്ത്യയ്‌ക്കെതിരെ പ്രത്യേകിച്ച്...
- Advertisment -

Most Popular

- Advertisement -