ഇസ്‌ലാമാബാദ് : പാകിസ്ഥാനിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 7 കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടു. 35 പേർക്കു പരുക്കേറ്റു.ചൊവ്വാഴ്ച രാത്രി ഖൈബർ പഖ്തൂൺഖ്വയിലെ സൈനിക താവളത്തിലേക്ക് ബോംബുകൾ ഒളിപ്പിച്ച കാറുമായി 2 ചാവേറുകൾ ഇടിച്ചുകയറുകയും പൊട്ടിത്തെറിക്കുകമായിരുന്നു.പ്രത്യാക്രമണത്തിൽ 6 ഭീകരെ വധിച്ചതായി പൊലീസ് അറിയിച്ചു.ഇഫ്താർ വിരുന്നിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണമുണ്ടായത്.പാക്ക് താലിബാനുമായി ബന്ധമുള്ള ജയ്ഷ് അൽ–ഫുർസാൻ എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.