തിരുവല്ല : മേപ്രാൽ ശ്രീപുത്തമ്പലത്ത് ദേവീക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവവും പൊങ്കാലയും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും തുടക്കമായി. യജ്ഞശാലയിൽ നടന്ന ഭദ്രദീപ പ്രകാശനം എൻ എസ് എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ മോഹൻകുമാർ നിർവഹിച്ചു. ഡോ ജയചന്ദ്രൻ പുതുപ്പള്ളിൽ, നാരായണൻ നമ്പൂതിരി, ഹരികുമാർ മുണ്ടാരത്ത്, ഹരിദാസ വാവടശ്ശേരിൽ, റ്റിവി മോഹനൻ, മണിക്കുട്ടൻ, കെ ആർ രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണപിള്ള എറിക്കാട്ട് എന്നിവർ നേതൃത്വം നൽകി.
യജ്ഞാചാര്യൻ കണ്ണൻ വനവാതുക്കര, യജ്ഞ ഹോതാവ് അമ്പലപ്പുഴ രാഹുൽ, യജ്ഞപൗരാണികർ നൂറനാട് സുരേന്ദ്രൻ, നെടുമ്പന സനൽ എന്നിവരാണ്. ഡിസംബർ 16 ന് സമാപിക്കും. 13 വരെ ദിവസവും രാവിലെ 5.30 ന് ഗണപതി ഹോമം തുടർന്ന് വിഷ്ണു സഹസ്രനാമാർച്ചന, ഗ്രന്ഥനമസ്ക്കാരം, സൂകതജപങ്ങൾ,സമൂഹപ്രാർത്ഥന, കീർത്തന പാരായണം, 12.45 ന് പ്രസാദം ഊട്ട്, രാത്രി 8 ന് കളമെഴുത്തും പാട്ടും എന്നിവ ഉണ്ടാകും.
9-ന് രാവിലെ 10 ന് ശ്രീകൃഷ്ണാവതാരം, 11 ന് ഉണ്ണിയൂട്ട്. 10- ന് രാവിലെ 11.30 ന് ഗോവിന്ദപട്ടാഭിഷേകം. 11- ന് രാവിലെ 11 ന് സ്വയംവരഘോഷയാത്രയും, രുക്മിണി സ്വയംവരവും, 5.30 ന് സർവ്വൈശ്വര്യ പൂജ. 12- ന് രാവിലെ 9ന് കുചേലഗതി, 13- ന് രാവിലെ 11.30 ന് ഭാഗവതസംഗ്രഹം, 12ന് യജ്ഞ സമർപ്പണം.
14 -ന് രാവിലെ 10.45 ന് പൊങ്കാല നിവേദ്യം, 11 ന് ഓട്ടൻതുള്ളൽ, 1.30 ന് സമൂഹസദ്യ, രാത്രി 8.30 ന് നൃത്ത സന്ധ്യ. 15 -ന് വൈകിട്ട് 7.30 ന് കാവടി വിളക്ക്. 16 -ന് വൈകിട്ട് 7.30 ന് താലപ്പൊലിവരവ് എന്നിവ നടക്കും.






