തൃശ്ശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ മിന്നും ജയം നേടി എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി.73000 വോട്ടാണ് തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ലീഡ്. ഗുരുവായൂരപ്പനും ലൂര്‍ദ് മാതാവിനും നന്ദിയെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.താൻ തൃശ്ശൂരിലെ യഥാർഥ പ്രജാദൈവങ്ങളെ വണങ്ങുകയാണ്. അവർ മൂലമാണ് തനിക്ക് ഈ വിജയം ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.