Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsതന്ത്രി കണ്ഠര്...

തന്ത്രി കണ്ഠര് രാജീവരര്‍ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം : മെഡിക്കൽ കോളജിലേക്ക് മാറ്റി

തിരുവനന്തപുരം : ശബരിമല സ്വർണ തട്ടിപ്പ് കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരര്‍ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ രക്തസമ്മര്‍ദം ഉയര്‍ന്ന തോതിലാണെന്നും ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും ഡോക്ടർമാർ അറിയിച്ചു.

ഇന്നലെ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രിയെ സ്പെഷ്യല്‍ സബ് ജയിലിലാണ് പാർപ്പിച്ചിരുന്നത്.നീണ്ട മണിക്കൂറുകൾ ചോദ്യം ചെയ്തതിന് ശേഷമാണ് തന്ത്രിയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യക്തമായ പരിശോധനയ്‌ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി എത്തിയത്. ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഭാ​ഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലിൽ പറയുന്നത് മാത്രമല്ല, ദേവസ്വത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള, താന്ത്രികവുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന തസ്തികയിലുള്ള ഒരാളാണ് തന്ത്രി കണ്ഠര് രാജീവര്. തന്ത്രിക്ക് ലഭിക്കുന്ന പ്രതിഫലത്തെ പടിത്തരം എന്നാണ് മാനുവലിൽ പറയുന്നത്.

പടിത്തരം എന്നത് ദക്ഷിണയാണോ പ്രതിഫലമാണോ എന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ, ഇതിൽ നിയമോപദേശം തേടിയ ശേഷമാണ് പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നും എസ്ഐടി കണ്ടെത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻഎസ്എസ് വിഷയത്തിൽ ചർച്ച ആവശ്യമെങ്കിൽ ഇടപെടും:  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: എൻഎസ്എസ് വിഷയത്തിൽ ചർച്ച ആവശ്യമെങ്കിൽ ഇടപെടുമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ നീക്കു പോക്കുകൾക്ക് ഇനിയും  സമയമുണ്ട്. കേരളത്തിന് സമാധാനവും വികസനത്തിനുമായി എന്താണോ...

നിയന്ത്രണം നഷ്ടപ്പെട്ട  കാർ മരത്തിലിടിച്ച് തീപിടിച്ചു

തിരുവല്ല:  ഓട്ടത്തിനിടെ  തേങ്ങ വീണ്  നിയന്ത്രണം നഷ്ടപ്പെട്ട കാർ  മരത്തിലിടിച്ച് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. യുവതിയും രണ്ട് മക്കളുമാണ് കാറിലുണ്ടായിരുന്നത്. തിരുവല്ല കറ്റോട് - തിരുമൂലപുരം റോഡിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കാറിന്...
- Advertisment -

Most Popular

- Advertisement -