ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി താലൂക്ക് വിജയദശമി നായർ മഹാ സമ്മേളനത്തിന്റെ 112 -മത് വാർഷികം ഒക്ടോബർ 2 ന് ഉച്ചയ്ക്ക് 2 ന് പെരുന്ന എൻ എസ് എസ് ഹിന്ദു കോളേജ് ആഡിറ്റോറിയത്തിൽ നടക്കും. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ എം ശശികുമാർ അദ്ധ്യക്ഷത വഹിക്കും.
എൻ എസ് എസ് സെക്രട്ടറിയും യൂണിയൻ പ്രസിഡന്റുമായ ഹരികുമാർ കോയിക്കൽ, ട്രഷറർ അഡ്വ. എൻ വി അയ്യപ്പൻ പിളള, വൈസ് പ്രസിഡന്റ് എം സംഗീത് കുമാർ, കരയോഗം രജിസ്ട്രാർ വി വി ശശിധരൻ നായർ, യൂണിയൻ വൈസ് പ്രസിഡന്റ് എസ് സുരേഷ് കുമാർ എന്നിവർ പ്രസംഗിക്കും.






