Monday, April 28, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherry130-ാ മത്...

130-ാ മത് മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ട് നടന്നു

മാരാമൺ:  130-ാ മത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍  കാല്‍നാട്ട് മാരാമണ്‍ മണല്‍പ്പുറത്ത് നടന്നു.

മാര്‍ത്തോമ്മാ  സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കാൽനാട്ടു കർമം നിര്‍വ്വഹിച്ചു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ചു.

മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പാ, മന്ത്രി വീണാ ജോര്‍ജ്ജ്,  സുവിശേഷ പ്രസംഗ സംഘം  ജനറല്‍ സെകട്ടറി റവ. എബി കെ. ജോഷ്വാ, സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മന്‍, സുവിശേഷ പ്രസംഗ സംഘം ലേഖക സെക്രട്ടറി പ്രൊഫ. ഏബ്രഹാം പി.മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വര്‍ഗ്ഗീസ്,  ട്രഷറര്‍ ഡോ. എബി തോമസ്  വാരിക്കാട്, വികാരി ജനറൽ. റവ.മാത്യു ജോണ്‍, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേല്‍,  മാനേജിംഗ് കമ്മറ്റി അംഗങ്ങളായ  തോമസ് കോശി, റ്റിജു എം. ജോര്‍ജ്ജ്, ജോര്‍ജ്ജ് കെ. നൈനാന്‍, അനി കോശി ചാക്കോ, പി.പി. അച്ചന്‍ കുഞ്ഞ്, ഇവാ. മാത്യു ജോണ്‍,   ജോസ് പി. വയയ്ക്കല്‍, ലാലമ്മ മാത്യു,  റവ. റൊണാള്‍ഡ് രാജു, സുബി പള്ളിക്കല്‍, തോമസ് ജോര്‍ജ്ജ്, സാം ജേക്കബ്, റവ. റ്റി. ബാബു, റവ. അലക്‌സ് എ., ഇവാ. സെല്‍വരാജ്, കണ്‍വീനര്‍മാരായ തോമസ് കോശി, റ്റിജു എം. ജോര്‍ജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.
      
മാരാമണ്‍ കണ്‍വന്‍ഷൻ ഫെബ്രുവരി 9 മുതല്‍ 16 വരെ മാരാമണ്‍ മണല്‍ പുറത്ത് നടക്കും. ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന വിശാലമായ പന്തലിന്റെ നിര്‍മ്മാണത്തിന് പമ്പാ നദിയുടെ തീരത്തെ മണല്‍ത്തിട്ടയില്‍ തുടക്കം കുറിച്ചു. പമ്പാ നദിക്ക് കുറുകെ  പ്രത്യേകം തയ്യാറാക്കുന്ന നടപ്പാലങ്ങളുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു. കണ്‍വന്‍ഷന്റെ നടത്തിപ്പിന്   വിപുലമായ ക്രമീകരണങ്ങള്‍  സുവിശേഷ പ്രസംഗ സംഘം മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വഖഫ് ഭേദഗതി ബിൽ : ജെപിസി റിപ്പോർട്ടിന് രാജ്യസഭയിൽ അം​ഗീകാരം

ന്യൂഡൽഹി : വഖഫ് ജെപിസി റിപ്പോർട്ടിന് രാജ്യസഭയിൽ അം​ഗീകാരം. പ്രതിപക്ഷ ബഹളത്തിനിടെ ജെപിസി ചെയർമാനും ബിജെപി എംപിയുമായ ​ജ​ഗദാംമ്പിക പാലാണ് വഖഫ് ബിൽ അവതരിപ്പിച്ചത്.പ്രതിപക്ഷം മുന്നോട്ടുവച്ച 44 ഭേദ​ഗതി നിർദേശങ്ങളും തള്ളിക്കൊണ്ടാണ് ജെപിഎസ്...

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം:കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കേരള തീരത്ത് ഇന്ന് (18-04-2024) രാത്രി 11.30 വരെ 0.5...
- Advertisment -

Most Popular

- Advertisement -