പത്തനംതിട്ട : കാർഗിൽ വിജയത്തിൻ്റെ 25-ാo വാർഷികം പത്തനംതിട്ടയിൽ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. യുദ്ധത്തിൽ ജീവൻ ത്യജിച്ച ധീര സൈനികരുടെ സ്മരണക്കായി സൈനികരും, അർധ സൈനികരും, പൂർവ്വ സൈനികരുമടക്കം നിരവധി വ്യക്തികളും സംഘടനകളും ജില്ലാ സ്റ്റേഡിയത്തിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ്പചക്രങ്ങൾ അർപ്പിച്ചു.
ഭാരതസൈന്യം കാർഗിൽ മലനിരകളിൽ നേടിയ സമാനതകളില്ലാത്ത വിജയത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികമാണ് ആചരിച്ചത്.
പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിന് സമീപമുള്ള യുദ്ധ സ്മാരകത്തിൽ 14 കേരളാ ബറ്റാലിയനിലെ സൈനികരും എൻ സി സി കേഡറ്റുകളും പൂർവ്വ സൈനിക സംഘടനകളുമടക്കം നിരവധിപേർ പുഷ്പ്പചക്രങ്ങൾ സമർപ്പിച്ചു