Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsതടിവെട്ടിക്കൊണ്ടുപോയപ്പോഴുണ്ടായ തർക്കത്തിൽ...

തടിവെട്ടിക്കൊണ്ടുപോയപ്പോഴുണ്ടായ തർക്കത്തിൽ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

കാേന്നി :  തടിവെട്ടിക്കൊണ്ടുപോയപ്പോഴുണ്ടായ തർക്കത്തെ തുടർന്ന് ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി അതുമ്പുംകുളം പുതുപ്പറമ്പിൽ വീട്ടിൽ ജോസഫ് (63) ആണ് അറസ്റ്റിലായത്. കോന്നി പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ആണ്. അതുമ്പുംകുളം കൊന്നപ്പാറ കുറുമ്പേശ്വരത്ത് വീട്ടിൽ ജോസിനാണ് ആക്രമണത്തിൽ പരുക്കേറ്റത്.

മരക്കുറ്റി കൊണ്ടുള്ള അടിയിൽ  നെറ്റിക്കും കൈയ്ക്കും പരുക്കേൽക്കുകയും അടി തടഞ്ഞപ്പോൾ കൈയ്ക്ക് പൊട്ടലേൽക്കുകയായിരുന്നു. കേസെടുത്ത കോന്നി പോലീസ് പ്രതിയെ ഉടനടി പിടികൂടുകയായിരുന്നു. ജോസിന്റെ വസ്തുവിലെ തടി വെട്ടിക്കൊണ്ടുപോയപ്പോൾ റോഡിനു കെടുപാടുകൾ സംഭവിച്ചതിലെ തർക്കമാണ് ആക്രമത്തിന് പ്രകോപനമായത്. കൊന്നപ്പാറ ചെങ്ങറ റോഡിൽ കാറിൽ സഞ്ചരിക്കവേയാണ് കാർ തടഞ്ഞുനിർത്തി പ്രതി ആക്രമിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ഏഴിനാണ് ഇരുവരുടെയും വീടുകൾക്ക് സമീപം വച്ച് സംഭവം ഉണ്ടായത്. വീടുകൾക്ക് സമീപമുള്ള റോഡിൽ തടി കയറ്റുമ്പോഴാണ് ജോസും ജോസഫും തമ്മിൽ സംസാരിച്ച് തർക്കത്തിൽ ഏർപ്പെട്ടത്. തടി കയറ്റുമ്പോൾ റോഡിനു നാശമുണ്ടാകുന്നു എന്ന് ചൊല്ലിയാണ് സംസാരമുണ്ടായതും തർക്കത്തെ തുടർന്ന് പിന്നീട് ജോസഫ് മരക്കുറ്റി കൊണ്ട് ആക്രമിച്ചതും.

ജോസിന്റെ മൊഴിപ്രകാരം എസ് ഐ വിമൽ രംഗനാഥ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കുകയും,  പ്രതിയെ ഇന്ന് കോന്നി ടൗണിൽ നിന്നും  കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വർക്കല പാപനാശം കടലിൽ വിദേശ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : വർക്കല പാപനാശം കടലിൽ നീന്തുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വിദേശ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം.ബ്രീട്ടീഷ് പൗരനായ റോയ് ജോൺ ടെയ്‌ലർ (55) ആണ് മരിച്ചത്. ശക്തമായ തിരമാലയിൽപ്പെട്ട ഇദ്ദേഹം മണൽത്തിട്ടയിൽ തല ഇടിച്ചു...

ദേശീയപാതാ വികസനത്തിനുളള പദ്ധതി  പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍  ഇടപെടും- മന്ത്രി പി എ മുഹമ്മദ് റിയാസ്

കൊല്ലം : സംസ്ഥാനത്തെ ദേശീയപാത വികസനത്തിനുള്ള പദ്ധതി പ്രവർത്തനങ്ങളെല്ലാം അതിവേഗത്തിൽ ആക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.  മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം....
- Advertisment -

Most Popular

- Advertisement -