Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsകസ്റ്റഡിയിൽ നിന്നും...

കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ബലാൽസംഗക്കേസിലെ പ്രതിയെ  സൈബർ പോലീസ് പിടികൂടി

പത്തനംതിട്ട : അറസ്റ്റ് ചെയ്ത് കൊണ്ടുവരുംവഴി പോലീസ് കസ്റ്റഡിയിൽ നിന്നും  രക്ഷപ്പെട്ട ബലാൽസംഗക്കേസിലെ പ്രതിയെ  ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ സൈബർ പോലീസ്  പിടികൂടി. പത്തനംതിട്ട സൈബർ പോലീസ്  കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ റാന്നി  വടശ്ശേരിക്കര പേഴുമ്പാറ  ഉമ്മാമുക്ക്  നെടിയകാലായിൽ വീട്ടിൽ  സച്ചിൻ രവി(27) ആണ് അറസ്റ്റിലായത്. തമിഴ്നാട് കാവേരിപട്ടണത്തിൽ വച്ച് പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയെ  ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തേതുടർന്ന് വ്യാപകമാക്കിയ അന്വേഷണത്തിൽ  ബെoഗളൂരുവിൽ നിന്ന്  പിടികൂടിയത്.

ഒളിവിൽ കഴിയുന്നതറിഞ്ഞു എത്തിയ സൈബർ പോലീസ് സംഘം അവിടുത്തെ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് പത്തനംതിട്ടയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പ്രായപൂർത്തിയായിട്ടില്ലാത്ത പെൺകുട്ടിയെ പ്രണയം നടിച്ച്  വിവാഹവാഗ്ദാനം നൽകി വശീകരിച്ച്   പ്രതിയുടെ വീട്ടിലെത്തിച്ച്  സച്ചിൻ ലൈംഗീക പീഢനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ ഫോണിൽ ചിത്രമെടുത്തു സൂക്ഷിക്കുകയും, പിന്നീട്  വിവാഹം കഴിക്കില്ല എന്ന്  ഫോണിൽ വിളിച്ച് ഭീഷണപ്പെടുത്തി നഗ്ന ഫോട്ടോ പ്രതി ഫോണിലൂടെ ലഭ്യമാക്കുകയും ചെയ്തു.  വീണ്ടും ഫോട്ടോ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയപ്പോൾ സമ്മതിക്കാത്തതിനെ തുടർന്ന്  പ്രതി കുട്ടിയുടെ പേരിൽ വ്യാജ  സോഷ്യൽ മീഡിയ അക്കൌണ്ടുണ്ടാക്കി.

ഈ അക്കൌണ്ടിൽ കുട്ടിയുടെ സുഹൃത്തുക്കളേയും സമീപവാസികളേയും  ബന്ധുക്കളേയും ഫ്രണ്ട് ലിസ്റ്റിൽ ഇയാൾ ഉൾപ്പെടുത്തി. ഇവരുമായി പെൺകുട്ടി ആണെന്ന് തെറ്റിദ്ധരിപ്പിച്ച്  ചാറ്റ് ചെയ്ത് കുട്ടിയുടെ നഗ്നഫോട്ടോകളും ദൃശ്യങ്ങളും അയച്ചുകൊടുക്കുകയും സ്റ്റാറ്റസ് ഇടുകയും ചെയ്തു. പരാതിയെതുടർന്ന് ഇയാൾക്കെതിരെ സൈബർ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് 2023 ഏപ്രിലിൽ  പ്രതി കുവൈറ്റിലേക്ക് കടന്നതായി അന്വേഷണത്തിൽ വ്യക്തമായി.
തുടർന്ന് ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

പിടികൂടിയ പ്രതിയെ റോഡുമാർഗ്ഗം സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നവഴി 19 ന്  പുലർച്ചെ  5 മണിക്ക് തമിഴ്നാട് കാവേരിപട്ടണത്തുവച്ച്  പോലീസ് കസ്റ്റഡിയിൽ നിന്നും ഇയാൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം-ആരോഗ്യവകുപ്പ്

ആലപ്പുഴ: ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്  ഉണ്ടാകാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു. മലിനമായ മണ്ണിലും വെള്ളക്കെട്ടിലും എലിപ്പനിയുടെ...

Kerala Lotteries Results : 20-11-2024 Fifty Fifty FF-118

1st Prize Rs.1,00,00,000/- FY 429216 (ERNAKULAM) Consolation Prize Rs.8,000/- FN 429216 FO 429216 FP 429216 FR 429216 FS 429216 FT 429216 FU 429216 FV 429216 FW 429216...
- Advertisment -

Most Popular

- Advertisement -