കോട്ടയം : രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. പൊൻകുന്നം അട്ടിക്കലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം . പൊന്‍കുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ് ഇടിച്ചു കയറിയത്.കാഞ്ഞിരപ്പള്ളി മേരി ക്യൂന്‍സ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തിൽ പെട്ടത്. വീടിന്റെ ഭിത്തി തകര്‍ന്നു. ആർക്കും സാരമായ പരിക്കില്ല. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചു.