വയനാട് : വയനാട്ടിൽ ഉരുള്‍പൊട്ടലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ ഒരു വീട്ടിൽ കുടുങ്ങിക്കിടന്ന നാലുപേരെ സൈന്യം ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ ഉരുൾപൊട്ടിയൊഴുകിയതിന്റെ വലതുഭാഗത്തായുള്ള ഹോംസ്റ്റേയിൽ ഒറ്റപ്പെട്ട് പോയ 2 പുരുഷൻമാരും 2 സ്ത്രീകളുമാണു രക്ഷപ്പെട്ടത്. ജോണി, ജോമോൾ, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവരെയാണ് സൈന്യം രക്ഷിച്ചത്.പുറത്തേക്ക് എത്താൻ കഴിയാതെ വീട്ടിൽ കഴിയുകയായിരുന്നു നാലുപേരും.ഇവരെ ജീപ്പ് മാർഗം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.