കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.വിദ്യാർത്ഥിയാണെന്നും പഠനം തുടരാൻ അനുവദിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് അനുപമ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവയ്‌ക്കുകയായിരുന്നു. അമ്മ അനിതകുമാരിക്കൊപ്പം അട്ടക്കുളങ്ങര വനിത ജയിലിലാണ് അനുപമ.
