ന്യൂഡൽഹി : ആർഎസ്എസ് മേധാവി സർസംഘചാലക് മോഹൻ ഭാഗവതിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രം . പ്രധാനമന്ത്രിക്കൊരുക്കുന്ന സുരക്ഷയ്‌ക്ക് സമാനമായാണ് മോഹൻ ഭാഗവതിനും സുരക്ഷ നൽകുക. സെഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ കാറ്റഗറിയിലേക്കാണ് സുരക്ഷ വർധിപ്പിച്ചത്.
മുസ്ലിം തീവ്രവാദ ഗ്രൂപ്പുകൾ മോഹൻ ഭാഗവതിനെ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുടെ പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. കേന്ദ്ര സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ച് ലോക്കൽ പൊലീസാകും സുരക്ഷയൊരുക്കുക. നിലവിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് മോഹൻ ഭാഗവതിന്സുരക്ഷയൊരുക്കുന്നത്.