ആലപ്പുഴ: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ അവരെ ചേര്‍ത്ത് നിര്‍ത്തിയുള്ള കൃത്യമായ ഇടപെടലുകളാണ് വനിത കമ്മിഷന്‍ നടത്തുന്നതെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം വി ആർ മഹിളാമണി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വനിതാ കമ്മിഷന്‍ ജില്ലാതല മെഗാ അദാലത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗം.
ഒറ്റപ്പെട്ട് താമസിക്കുന്ന സ്ത്രീകൾ പ്രത്യേകിച്ച് വിധവകളായവർക്കുനേരെ ബന്ധുക്കളിൽ നിന്നുണ്ടാകുന്ന അക്രമങ്ങൾ, വസ്തു തട്ടിയെടുക്കൽ എന്നിവമൂലം അവർ അനാഥരാവുന്ന സ്ഥിതിയുണ്ട്. ഗാർഹിക പീഡന പരാതികളും കമ്മീഷനു മുന്നിൽ ലഭിക്കുന്നുണ്ട്. ഇത് തടയുന്നതിന് കൃത്യമായ ഇടപെടലുകളാണ് കമ്മിഷന്‍ നടത്തി വരുന്നത്. ഗാർഹിക പീഡനങ്ങൾക്കെതിരായ നിയമങ്ങളെക്കുറിച്ച് ഒട്ടേറെ സെമിനാറുകളും ബോധവത്ക്കരണവും കമ്മിഷൻ നടത്തുന്നുണ്ട്.
മാനസിക സമ്മർദ്ദമനുഭവിക്കുന്ന സ്ത്രീകൾക്ക് കൗൺസലിങ്ങും നല്‍കുന്നുണ്ട്. റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ പകുതിയിലധികവും പരിഹരിക്കാനാകുന്നുണ്ട്.
അദാലത്തില്‍ ആകെ ലഭിച്ച 60 പരാതികളിൽ എട്ട് പരാതികൾ തീർപ്പാക്കി.